ജമ്മുവില്‍ നാലിടങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം ; സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മുകശ്മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്.എസ്.പി. രാജേഷ് ശർമ്മ പറഞ്ഞു. കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാംവട്ടമാണ് ജമ്മു കശ്മീരിന്റെ വിവിധഭാഗങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഡ്രോണുകളിലെ ലൈറ്റുകൾ തെളിയുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷങ്ങളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം വാർഷികവും വരാനിരിക്കെയാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ജമ്മു കശ്മീരിൽ ഇപ്പോൾ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ കാലാചുക്കിൽ ഒരു ഡ്രോൺ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ജൂണിൽ വ്യോമസേന താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗികമായി സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...