അനധികൃത സ്വത്ത് സമ്പാദനം; അസം സിവിൽ സർവീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയായ നൂപുർ ബോറയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വസതികളിൽ മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ ഏകദേശം 2 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. നൂപുർ ബോറയുടെ ഗുവാഹത്തിയിലുള്ള വീട്ടിൽ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. കൂടാതെ ബാർപേട്ടയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയും കണ്ടെത്തി.

ഭൂമി സംബന്ധമായ തർക്കങ്ങളിൽ ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ആറുമാസമായി അവർ വിജിലൻസ് നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. 2019-ൽ സിവിൽ സർവീസിൽ ചേർന്ന നൂപുർ ബോറ അസം ഗോലഘട്ട് ജില്ല സ്വദേശിയാണ്. ഗുവഹാത്തി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഇവർ സർവീസിൽ ചേരുന്നതിന് മുൻപ് ഒരു കോളേജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. കമാരൂപിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു നൂപുർ ബോറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...