അഴിമതിപ്പണം എവിടെ ഒളിപ്പിച്ചു : രാഹുൽ ഗാന്ധിയോട് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ പോര് മുറുകുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പോരുവിളി. ബൊഫോഴ്സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം നിങ്ങള്‍ എവിടെ ഒളിപ്പിച്ചുവെന്ന് വ്യക്തമാക്കാന്‍ രാഹുലിനോട് ഹിമന്ത ബിശ്വ ശര്‍മ്മ ആവശ്യപ്പെട്ടു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്തയെ പരാമര്‍ശിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ഹിമന്തയുടെ പ്രതികരണം.

ഇക്കാര്യം ഇതുവരെ ചോദിക്കാതിരുന്നത് മാന്യതകൊണ്ടാണ്. ബാക്കി കോടതിയില്‍ കാണാമെന്നും ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. അദാനി വിഷയത്തില്‍ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വ ശര്‍മ്മ, അനില്‍ ആന്റണി എന്നിവരെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അദാനിയുടെ കമ്പനികളില്‍ ആര്‍ക്കാണ് 20,000 കോടിയുടെ ബിനാമി പണം ഉള്ളതെന്നും രാഹുല്‍ ചോദിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടത് ദേശീയ നേതാവിനെപ്പോലെയാണെന്നും എന്നാല്‍ അദ്ദേഹം പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണെന്നും അനില്‍ ആന്റണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...