ഗുവഹാത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്നലെ നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.