പത്തനംതിട്ട – ബെംഗളൂരു ഓണം സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കെഎസ്ആർടിസിയുടെ  പത്തനംതിട്ട- ബെംഗളൂരു ഓണം സ്പെഷ്യൽ  സർവ്വീസ് ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ ബസ് ബെംഗളൂരുവിലേയ്ക്ക് പുറപ്പെട്ടത്. തിരുവല്ല, കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴി ബെംഗളൂരുവിൽ എത്തും. അവിടെ നിന്നുള്ള ബസ് ദിവസവും വൈകിട്ട് ഏഴരയ്ക്ക്  പുറപ്പെടും.

സൂപ്പർ ഡീലക്സ് ബസാണ് ഓടിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തുന്നത്. സുരക്ഷിത യാത്രയ്ക്കു വേണ്ടി ഓരോ സർവ്വീസിനു ശേഷവും അണുനശീകരണം നടത്തും. യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ഭക്ഷണം യാത്രക്കാർ കരുതണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ യാത്രക്കാരെ ബസിൽ കയറ്റുകയുള്ളൂ.  കൈകൾ സാനിറ്റൈസ് ചെയ്യുകയും മാസ്ക് ധരിക്കുകയും ചെയ്യണം. ജീവനക്കാർ ത്രീ ലെയർ മാസ്ക്കും മുഖത്ത് ഷീൽഡും നിർബന്ധമായും ധരിച്ചിരിക്കണം.

സീറ്റ് കെ എസ് ആർ ടി സി യുടെ ഓൺലൈൻ സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. അതോടൊപ്പം എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളു. സെപ്റ്റംബർ 6 വരെയാണ് കെ എസ് ആർ ടി സി  സർവ്വീസ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...