തീപ്പിടിത്തം ആസൂത്രിതം ; യഥാര്‍ത്ഥ പുകമറയാണ് സെക്രട്ടേറിയറ്റില്‍ കണ്ടതെന്ന് ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. തീപ്പിടിത്തം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധമുള്ള പല ഫയലുകളും ഇവിടെയാണുള്ളതെന്ന് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി.

മന്ത്രിമാരുടെ വിദേശ യാത്രയേപറ്റിയും വിഐപി സന്ദര്‍ശനങ്ങളെപ്പറ്റിയുമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന പല ഫയലുകളും ഇവിടെയാണുള്ളത്. എന്‍ഐഎ നേരത്തെ തന്നെ ഈ ഫയലുകള്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് കേസും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കുന്നതിനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി സ്വമേധയാ കേസെടുത്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കാണ് പുകമറ സൃഷ്ടിക്കല്‍ എന്നത്. എന്നാല്‍ യഥാര്‍ത്ഥ പുകമറയാണ് സെക്രട്ടേറിയറ്റില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...