Wednesday, May 14, 2025 12:14 pm

ആസാം എം.എല്‍.എ രകിബുല്‍ ഹുസൈന്​ കോവിഡ്​

For full experience, Download our mobile application:
Get it on Google Play

ദിസ്​പുര്‍: ആസാമി​ല്‍ നിന്നുള്ള എം.എല്‍.എ രകിബുല്‍ ഹുസൈന്​ കോവിഡ്​ സ്ഥിരീകരിച്ചു​. ആസാമില്‍ കോവിഡ്​ പിടിപെടുന്ന ഏഴാമത്തെ എം.എല്‍.എയാണ്​ രകിബുല്‍ ഹുസൈന്‍.

സെന്‍ട്രല്‍ ആസാമിലെ സമഗുരി മണ്ഡലത്തിലെ എം.എല്‍.എയായ ഇദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. ഭാര്യ നസ്രീന്‍ ഹുസൈനും​ രോഗം​ സ്ഥിരീകരിച്ചിട്ടുണ്ട്​. എന്നാല്‍ എം.എല്‍.എയുടെ മകന്​ നടത്തിയ പരിശോധനയില്‍ കോവിഡ്​ ഇല്ലെന്ന്​ കണ്ടെത്തി​.

”പരിശോധനയില്‍ എനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ നാല്​ ദിവസമായി ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനക്ക്​ വിധേയമാവണം” -എം.എല്‍.എ ഫേസ്​ബുക്കില്‍ കുറിച്ചു.

ആസാമിലെ മുന്‍ മന്ത്രി കൂടിയായ രകിബുല്‍ ഹുസൈന്‍ സംസ്ഥാനത്ത്​ കോവിഡ്​ പിടിപെടുന്ന ആദ്യ കോണ്‍ഗ്രസ്​ എം.എല്‍.എയാണ്​. അമിനുല്‍ ഹഖ്​ ലാസ്​കര്‍, അതുല്‍ ബോറ, കൃഷ്​ണേന്ദു പോള്‍, നര്യന്‍ ദേക, ബോലിന്‍ ചേതിയ, നബനിത ഹാന്‍ഡിക്​ എന്നിവരാണ്​ ആസാമില്‍ കോവിഡ്​ ബാധിച്ച മറ്റ്​ ആറു​ പേര്‍. ഇവര്‍ എല്ലാവരും ബി.ജെ.പി എം.എല്‍.എമാരാണ്​.

അഖിലേന്ത്യാ മഹിള കോണ്‍ഗ്രസ്​ അധ്യക്ഷയും മുന്‍ എം.പിയുമായ സുസ്​മിത ദേവിന്​ നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടി ജിന്നാണെന്ന് ദുർമന്ത്രവാദിനിയുടെ ഉപദേശം ; രണ്ട് വയസുള്ള മകനെ കനാലിൽ എറിഞ്ഞുകൊന്ന് അമ്മ

0
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ...

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

0
ന്യൂഡൽഹി : പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ...

ഗ്രീസിൽ ശക്തമായ ഭൂചലനം ; 6.1 തീവ്രത രേഖപ്പെടുത്തി

0
ഗ്രീസ് : ഗ്രീസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത...

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധന

0
തിരുവനന്തപുരം : പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും....