ആലുവയിൽ വൻ കഞ്ചാവ് വേട്ട ; 25 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ആലുവ തോട്ടക്കാട്ടുകരയിൽ നടന്ന വ്യാപകമായ പരിശോധനയിൽ 25 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് കർശനമായ പരിശോധന നടത്തിവരികയായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഈ വലിയ ശേഖരം പിടികൂടാൻ സാധിച്ചത്. പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ വിൽപന നടത്തുന്നതിനാണ് ഇത്രയും വലിയ അളവിൽ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ഹെറോയിനുമായി ഒരു വലിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ലഹരിമരുന്നിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസകരമാണെങ്കിലും, വിതരണ ശൃംഖല പരമാവധി തകർക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...