ഇട്ടിയപ്പാറബാറിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കത്തികുത്തില്‍ പോലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗേറ്റ് ഇട്ടിയപ്പാറബാറിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കത്തികുത്തില്‍ പോലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രണ്ടു പേർ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തികുത്തിൽ കലാശിച്ചത്. റാന്നി മുക്കാലുമൺ പുലിയകുന്നിൽ സിബി ഇടിക്കുളയ്ക്കാണ് കത്തി ഉപയോഗിച്ചുള്ള കുത്തിൽ പരിക്കേറ്റത്. സംഭവത്തിൽ റാന്നി മന്ദിരം സ്വദേശി ചരിവുപുരയിടത്തിൽ സിബിആൻ്റണിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.സിബി ആൻ്റണിയും സിബി ഇടിക്കുളയും ചേർന്ന് ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്ത് റോഡിൽ ഇറങ്ങിയാണ് വാക്ക് തർക്കം ഉണ്ടാക്കിയത്. രണ്ടു പേരും പണം കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് മുൻ വൈരാഗ്യം ഉള്ളതായി പോലീസ് പറഞ്ഞു. റാന്നി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ജനാർദ്ധനൻ്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ബിജുമാത്യു, ഹരികൃഷ്ണൻ, സലാം എന്നിവർ ചേർന്നാണ് മേൽ നടപടികള്‍ സ്വീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...