പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദി – കണ്ണശ്ശസാഹിത്യപുരസ്‌കാരം പ്രശസ്ത കവി കെ. രാജഗോപാലിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്‌കാരികവേദി പത്തനംതിട്ട ഏർപ്പെടുത്തിയ പ്രഥമ ‘പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദി കണ്ണശ്ശസാഹിത്യപുരസ്‌കാരം’ പ്രശസ്ത കവി കെ. രാജഗോപാലിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘പതികാലം’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ് കെ. രാജഗോപാൽ. മാർച്ച് 26ന് 2.30ന് ടൗൺ ഹാളിൽ നടക്കുന്ന യോഗത്തിൽവച്ച് പ്രശസ്തകവിയും നിരൂപകനുമായ കല്പ്പറ്റ നാരായണൻ പുരസ്‌കാരം സമ്മാനിക്കും.

സമകാലമലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ കെ. രാജഗോപാലിന്റെ അഞ്ചാമത്തെ കവിതാ സമാഹാരമാണ് പതികാലം. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിലടക്കം കവിതകൾ മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതൽ ചെങ്ങന്നൂരിൽ നടക്കുന്ന പമ്പ സാഹിത്യോത്സവത്തിന്റെ കോഓർഡിനേറ്ററാണ്. ജോൺ ഏബ്രഹാം സ്മാരക പുരസ്‌കാരം, വി.ടി. കുമാരൻ മാസ്റ്റർ അവാർഡ്, കാവ്യവേദി പുരസ്‌കാരം, അക്ഷരബോധിനി പുരസ്‌കാരം, വി. ബാലചന്ദ്രൻ സ്മാരക കവിതാപുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ കെ. രാജഗോപാലിന് ലഭിച്ചിട്ടുണ്ട്.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനുതന്നെ മാതൃകയായിത്തീർന്നവരാണ് കണ്ണശ്ശകവികൾ. പത്തനംതിട്ടയുടെ സാഹിത്യചരിത്രത്തിലെ ആദ്യകാല കവികളാണ് കണ്ണശ്ശകവികൾ. അക്കാലത്ത് നിലവിലുണ്ടായിരുന്ന കേരളഭാഷയിലും സംസ്‌കൃതത്തിലും ഒരുപേലെ കവിതകളെഴുതിയ ഉഭയകവീശ്വരന്മാരാണ് കണ്ണശ്ശകവികൾ-അഥവാ നിരണം കവികൾ. എഡി 1350നും 1450നും ഇടയിലാണ് ഇവർ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഇവരുടെ ഓർമ്മകൾ നിലനിർത്തുന്നതിനും പുതുതലമുറയിലേക്ക് ഇവരുടെ കൃതികളെ പരിചയപ്പെടുന്നതിനുമാണ് കണ്ണശ്ശകവികളുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് ഭാരവാഹികളായ ജി. പ്രീത് ചന്ദനപ്പള്ളി, ഡോ. നിബുലാൽ വെട്ടൂർ, ഹരീഷ് റാം എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി

0
ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ...

നടിയെ ആക്രമിച്ച കേസ് ; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഹൈക്കോടതി ഇടക്കാല...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...