ഹൃ​ദ​യാ​ഘാ​ത​വു​മാ​യി കൊ​ണ്ടു​വ​ന്ന രോ​ഗി​ക്ക് ചി​കി​ത്സ ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച്‌ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ഗ​വ.ആ​ശു​പ​ത്രി​യി​ല്‍ അ​ക്ര​മം

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : ഹൃ​ദ​യാ​ഘാ​ത​വു​മാ​യി കൊ​ണ്ടു​വ​ന്ന രോ​ഗി​ക്ക് ചി​കി​ത്സ ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച്‌ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ഗ​വ.ആ​ശു​പ​ത്രി​യി​ല്‍ അ​ക്ര​മം. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന കാ​ര ന​ടു​മു​റി ര​മേ​ശ​നോ​ടൊ​പ്പം വ​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ചി​ല്ലു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ഡോ​ക്ട​റെ​യും ഇ​ത​ര ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്റെ ചി​ല്ലു​വാ​തി​ല്‍ അ​ടി​ച്ചു​പൊ​ളി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ രോ​ഗി​യെ ഇ​വി​ടെ​നി​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ സ​മ​യം ചി​കി​ത്സ ന​ല്‍​കി​യി​ല്ലെ​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ട​ത്ത​വേ​യാ​ണ് കൂ​ടെ​യു​ള്ള​വ​ര്‍ അ​ക്ര​മം ന​ട​ത്തി​യ​ത്. സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​താ​യും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...