ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനം ; വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട: ബാറിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. നല്ലാനിക്കുന്ന് താന്നി നില്‍ക്കുന്നതില്‍ അജി രാജ് (46) ആണ് മരിച്ചത്. പന്നിക്കുഴി പനയ്ക്കല്‍ കോളനിയില്‍ മുരളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ഇലവുംതിട്ട ജങ്ഷനിലുള്ള അര്‍ബര്‍ ഇന്‍ ബാറില്‍ വെച്ച്‌ മുരളിയുമായി അടിയുണ്ടായത്.

അടിയേറ്റ് തറയില്‍ തലയടിച്ച്‌ അജി വീണു. തുടര്‍ന്ന് ഒന്നരയോടെ വീട്ടിലെത്തി കിടന്ന അജിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കണ്ണിനും മുഖത്തുമെല്ലാം നീര് വച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയില്‍ ചെന്നതിന് ശേഷമാണ് മരിച്ചതെന്ന് ഇലവുംതിട്ട പോലീസ് അറിയിച്ചു. മര്‍ദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മേസ്തിരിപ്പണിക്കാരനാണ് അജി. ബാറില്‍ നടന്ന സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. അജിയുടെ ഭാര്യ: സുമ. മക്കള്‍: അഞ്ജന, അര്‍ച്ചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...