വനിതാ ഓട്ടോ ഡ്രൈവറെ മർ​ദിച്ച കേസ് ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ യുവതിയുടെ ബന്ധു അടക്കം രണ്ടുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി സ്വദേശി പ്രിയങ്ക, നായരമ്പലം സ്വദേശി വിഥുന്‍ ദേവ് എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയും ബന്ധുവുമായ പ്രിയങ്കയും ഭർത്താവും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍. തിങ്കളാഴ്ച രാത്രി ഓട്ടോ സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് മൂന്ന് പേര്‍ ഓട്ടം വിളിച്ചത്. പിന്നാലെ വൈപ്പിന്‍ ബീച്ചില്‍ വെച്ച് ജയയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചികിത്സയില്‍ കഴിയുന്ന ജയയെ വനിതാകമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു.

മർദനമേറ്റ ജയ അയൽവാസിയും ബന്ധവുമായ പ്രിയങ്കയുമായി അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നാലെ പ്രിയങ്കയെയും ഭർത്താവ് സജീഷിനെയും കുറിച്ച് ജയ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദിച്ചത്. ക്വട്ടേഷൻ നൽകിയ പ്രിയങ്കയുടെ ഭർത്താവ് സജീഷിനും മർദിച്ച മൂന്നുപേർക്കുമായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...