5 സംസ്ഥാനങ്ങളിലെ നിയമസഭ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേദിവസം നടക്കും. സമാജ് വാദി പാര്‍ട്ടി (എസ്.പി) സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് 2022 ഒക്ടോബര്‍ 10 ന് അന്തരിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടവും ഡിസംബര്‍ 5 നാണ് നടക്കുന്നത്. ഭാനുപ്രതാപ്പൂര്‍ നിയമസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഡിസംബര്‍ അഞ്ചിന് നടക്കും. കോണ്‍ഗ്രസ് എംഎല്‍എ മനോജ് സിംഗ് മാണ്ഡവിയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ് നടക്കുക.

ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനവും ഡിസംബര്‍ എട്ടിനാണ്. ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ സീറ്റുകളിലേക്കാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...