കോട്ടയം അയ്മനം പഞ്ചായത്ത് കെട്ടിട നമ്പര്‍ തട്ടിപ്പ് ; മുൻ പഞ്ചായത്ത് സെക്രട്ടറിമാരെ ഇഡി അറസ്റ്റ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ച് നടന്ന കെട്ടിട നമ്പർ തിരുത്തിയുള്ള വായ്പ്പാ തട്ടിപ്പിൽ മുൻ പഞ്ചായത്ത് സെക്രട്ടറിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ച് 2014 മുതൽ 2016 വരെ നടന്ന കെട്ടിട നമ്പർ തിരുത്തലും അതിനനുബന്ധമായി വന്ന കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പും ആണ് ഇ. ഡി അന്വേഷിക്കുന്നത്. ഇ. ഡി അന്വേഷണത്തിന്റെ  പശ്ചാത്തലത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റും പരിശോധന നടത്താൻ തീരുമാനിച്ചു.

പ്രവാസി വ്യവസായി ജൂബി ദേവസ്യയുടെ നേതൃത്വത്തിൽ കോട്ടയം കുടമാളൂരില്‍  2010 ലാണ് ആശുപത്രി കെട്ടിട നിർമ്മാണം തുടങ്ങിയത്. 2012 ജൂലൈയിൽ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു. ആശുപത്രി നടത്തിക്കൊണ്ടു പോകുന്നതിനായി 2013 ൽ തിരുവനന്തപുരം കിംസ് ആശുപത്രി ഗ്രൂപ്പിന് 55 ശതമാനം ഓഹരി നൽകി. ഇതിനു പിന്നാലെ കോട്ടയത്തെ ആശുപത്രി വികസനത്തിനായി സൌത്ത് ഇന്ത്യന്‍ ബാങ്ക് തിരുവനന്തപുരം കോര്‍പ്പറേറ്റ് ശാഖയില്‍ നിന്നും കിംസ് ഗ്രൂപ്പ് 41.18 കോടി രൂപ വായ്പ എടുത്തിരുന്നു.  ഇതിനുശേഷം അയ്മനം  പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ച് നിലവിലെ ആശുപത്രിയുടെ കെട്ടിട നമ്പർ തിരുത്തുകയും പ്രവർത്തി പൂർത്തീകരണ സർട്ടിഫിക്കറ്റ് ബാങ്കിലേക്ക് നൽകുകയും ചെയ്തു. കെട്ടിട ഉടമയായ പ്രവാസി 2017ൽ കരമടയ്ക്കാൻ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വെട്ടിപ്പ് തിരിച്ചറിയുന്നത്.

അതുവരെ കരമടച്ചിരുന്ന നമ്പറിൽ കെട്ടിടം ഇല്ലെന്ന് പഞ്ചായത്തിൽ നിന്നും അറിയിച്ചതോടെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിച്ച ഇ. ഡി 2013 -14 കാലഘട്ടത്തിൽ അയ്മനം പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വ്യക്തിയെ എട്ടുതവണ ചോദ്യംചെയ്തു കഴിഞ്ഞു. 2014-15 കാലയളവിൽ സെക്രട്ടറി ഇൻചാർജ് ആയിരുന്ന ആളെയും 2015-16 കാലയളവിലെ സെക്രട്ടറിയെയും നാല് തവണയും ചോദ്യം ചെയ്തു. 2016 -20 കാലയളവിലെ സെക്രട്ടറിയെ മൂന്നുതവണയും വിളിപ്പിച്ചു. നിലവിലെ സെക്രട്ടറിയെ ഒരു തവണയും വിളിപ്പിച്ചിരുന്നു. പഞ്ചായത്തിലെ രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തു. ഇവരിൽ ചിലരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ പരിശോധന നടത്തുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല ; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ

0
തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ. അവരുടേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ക്രമവിരുദ്ധമായി...

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം ; പെൺകുട്ടിയുടെ 2 ബന്ധുക്കൾ...

0
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഏറ്റുമാനൂ‍രിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണം ; ആവശ്യം ശക്തമാക്കി ഭക്തർ

0
കോട്ടയം: ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...

നിർണായക രാഷ്ട്രീയ നീക്കവുമായി വിജയ് ; മറ്റന്നാൾ ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി അടിയന്തര യോഗം

0
ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി സി....