ന്യൂഡല്‍ഹി: കേരളത്തിലടക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനം മാര്‍ച്ച് ആദ്യ വാരത്തിലുണ്ടാകുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു.
അസമില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞപ്രാവശ്യം മാര്‍ച്ച് നാലിനായിരുന്നു ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇപ്രാവശ്യം മാര്‍ച്ച് ഏഴോടെ പ്രഖ്യാപനമുണ്ടാവുമെന്നും മോദി പറഞ്ഞു.