നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കും ; റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് റോഷി അഗസ്റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സാഹചര്യം ഇല്ല. ഏത് മണ്ഡലത്തിലായാലും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം മതി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ. മാണി മത്സരിക്കാന്‍ കടുത്തുരുത്തി തെരഞ്ഞെടുത്താല്‍ പാലായില്‍ റോഷി അഗസ്റ്റിന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന നിലപാടിലാണ് റോഷി അഗസ്റ്റിന്‍. അഞ്ചാം തവണയും ഇടുക്കി തുണയ്ക്കുമെന്നാണ് പ്രതീക്ഷ.

ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെന്ന എന്‍സിപി ഉള്‍പ്പെടെയുള്ള ഘടകകഷികളുടെ ആരോപണത്തിനും റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയത് ഗുണം ചെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജകമണ്ഡലത്തില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് മറികടക്കാന്‍ ആവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. സിപിഐഎം സീറ്റ് ഏറ്റെടുത്താല്‍ അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കും .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...