Wednesday, July 2, 2025 5:40 pm

നിയമസഭ തെരഞ്ഞെടുപ്പ് ; പി.സി. ജോര്‍ജിനെതിരെ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ രംഗത്തിറക്കാന്‍ ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ രംഗത്തിറക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ആലോചന. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജും സെബാസ്റ്റ്യനും നേരിട്ട് ഏറ്റുമുട്ടി. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാശിയേറിയ ഷട്ടില്‍ മത്സരത്തിലായിരുന്നു ഈ ഏറ്റുമുട്ടല്‍. മത്സരിക്കാന്‍ താന്‍ ഒറ്റയ്ക്ക് മതിയെന്നാണ് പി.സി ജോര്‍ജിന്റെ ആത്മവിശ്വാസമെങ്കിലും കളിക്കളമായതുകൊണ്ട് മാത്രം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ മകന്‍ ഷോണ്‍ ജോര്‍ജിനെയും കൂട്ടി. എതിര്‍ ടീമിനെ നയിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഒപ്പം തിയറ്റര്‍ ഉടമ ജിജി അഞ്ചാനിയും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നേരിട്ട് മുട്ടാനുള്ളവര്‍ കൊമ്പ് കോര്‍ത്തപ്പോള്‍ കാഴ്ചക്കാര്‍ക്കും ആവേശമായി. 14 – 16 എന്ന സ്‌കോറില്‍ പി.സി. ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും മുട്ടുമടക്കേണ്ടി വന്നു. കളിയില്‍ തോറ്റാലും തെരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നാണ് പി.സി. ജോര്‍ജിന്റെ മറുപടി.
ജനപിന്തുണ ആര്‍ക്കൊപ്പമെന്ന് അറിയാനുള്ള യഥാര്‍ത്ഥ പോരാട്ടത്തില്‍ ആര് ജയിക്കും എന്ന് കാണാന്‍ ഇനിയും കാത്തിരിക്കണം. കോട്ടയം പ്രസ് ക്ലബ്ബിന്റെ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടന വേദിയില്‍ ആണ് വാശിയേറിയ മത്സരം നടന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...