പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയില്‍. 52.14 ശതമാനം വോട്ടിംഗ് ആണ് ഉച്ചയ്ക്ക് ഒന്നര വരെ പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. 1188795 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 29.41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടില്‍ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താം.