നിയമസഭാ തെരഞ്ഞെടുപ്പ് : പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓരോ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജമായി. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. പൊതു നിരത്തുകളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ്, ബാനര്‍, വാള്‍പെയിന്റ്, പോസ്റ്റര്‍ എന്നിവ പതിച്ചാല്‍ സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ വസ്തുക്കളില്‍ രേഖാമൂലമുള്ള അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല.

പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിന് എല്ലാ മണ്ഡലങ്ങളിലുമായി 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും 15 ഫ്‌ളൈയിംഗ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നു. വാഹനങ്ങളില്‍ ഉള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള പണം, മദ്യം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്. ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആറ് വീഡിയോ സര്‍വെയലന്‍സ് ടീം, അഞ്ച് വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. 24 മണിക്കൂറൂം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ടോള്‍ ഫ്രീ നമ്പര്‍ – 1090, ഫോണ്‍- 0468 2990599

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...