മന്ത്രി കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മന്ത്രി കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്.പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്.അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനൻമാർ, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കർ കോഴിക്കോട്ട് പറഞ്ഞു. അതേസമയം മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി എ.എൻ ഷംസീർ രംഗത്തെത്തി. ചില സമയത്തെങ്കിലും മാധ്യമങ്ങൾ കൊട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുണ്ട്. വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യണം. ഭരണകൂടത്തിൻ്റെ പിആർ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും എ.എൻ ഷംസീർ പറഞ്ഞു.

വാളകത്തെ കുടുംബവീട്ടിൽ വച്ച് ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയിൽ കണ്ടു എന്നായിരുന്നു ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദുവിന്‍റെ ആരോപണം. അതിന്‍റെ ചിത്രങ്ങൾ എടുത്ത ഫോൺ ബലമായി പിടിച്ച് വാങ്ങാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു. വാളകത്തെ വീട്ടിലേക്ക് പോലീസിനെ കയറാൻ ഗണേശന്റെ സ്റ്റാഫുകൾ സമ്മതിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. എന്നാല്‍ പരാതി പരിഹരിച്ചെന്നും ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ഭാര്യ ബിന്ദു മേനോൻ ഇന്ന് പറഞ്ഞിരുന്നു. പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്‍റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...