വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല നിയോജക മണ്ഡലത്തില്‍ എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.

കടപ്ര ഗ്രാമപഞ്ചായത്തിലെ ഗുരുമന്ദിരം മുതലപ്പുഴ റോഡില്‍ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് റദ്ദാക്കി ഒരാഴ്ചയക്കകം പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. പുതുക്കിയ ഭരണാനുമതി നല്‍കേണ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ താമസം വരുത്താതെ കളക്ടേറ്റില്‍ സമര്‍പ്പിക്കണം. മണ്ഡലത്തിലെ നിര്‍മാണത്തിലിരിക്കുന്ന അങ്കണവാടികള്‍ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു.

ഇന്റേണല്‍ റിവ്യു നടത്തുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍, എഡിസി ( ജനറല്‍) കെ.ഇ. വിനോദ്കുമാര്‍, തദ്ദേശ സ്വയംഭരണ വകപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് ഇലക്ട്രാണിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...