സ്വത്തു ഭാഗം വയ്ക്കല്‍ കേസുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വത്തു ഭാഗം വയ്ക്കല്‍ കേസുകള്‍ അനന്തമായി നീട്ടരുതെന്ന് സുപ്രീംകോടതി. പ്രാഥമിക ഉത്തരവിനു ശേഷം കേസ് അനന്തമായി നീട്ടിവയ്ക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ ഈ രീതിയുണ്ടെന്നു പറഞ്ഞ സുപ്രീം കോടതി, ഇക്കാര്യം വിചാരണക്കോടതികളെ അറിയിക്കാന്‍ വിധിപ്പകര്‍പ്പു ഹൈക്കോടതി രജിസ്റ്റ്രാര്‍ ജനറല്‍മാര്‍ക്കു നല്‍കാന്‍ നിര്‍ദേശിച്ചു. ജഡ്ജിമാരായ എസ്.അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു വിധി.

കോഴിക്കോട്ടെ കെ.ഇ.കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിചാരണക്കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കി. ഈ നടപടി അസാധുവാക്കിയ സുപ്രീം കോടതി, വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചു. കരുണാകരന്റെ 4 മക്കളില്‍, ചിരുതക്കുട്ടിയെന്ന സ്ത്രീയില്‍ ജനിച്ച ദാമോദരനാണ് സുപ്രീം കോടതിയിലെത്തിയത്. രേഖാ മൂലമുള്ള തെളിവുകളുടെ അഭാവത്തിലും കരുണാകരനും ചിരുതക്കുട്ടിയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിരുന്നുവെന്നു കണ്ടെത്തി വിചാരണക്കോടതി സ്വത്ത് തുല്യമായി വീതിച്ചിരുന്നു. ഇതിനെതിരെ കരുണാകരന്റെ മകന്‍ അച്യുതന്റെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല വിധി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...