വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം : മകന്‍ പിതാവിനെ കൊന്ന് കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മഥുര : വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പിതാവിനെ കഴുത്തുഞെരിച്ചു കൊന്ന് കത്തിച്ച്‌ മകന്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഞായറാഴ്ച്ചയാണ് സംഭവം. മകനെതിരെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.‌ മഥുരയിലെ കല്‍പ്പണിക്കാരനായ അമൃത് ലാല്‍ (55) ആണ് കൊല്ലപ്പെട്ടത്. അമൃത് ലാലിന്റെ മകന്‍ വിനീത് ആണ് കൊലപാതകം നടത്തിയത്. അമൃത് ലാലിന്റെ ഭാര്യ ആശ ദേവി പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഈ സമയം അമൃത് ലാലും വിനീതും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

താമസിക്കുന്ന വീട് വില്‍ക്കണമെന്ന് വിനീത് പിതാവിനെ നിര്‍ബന്ധിച്ചെങ്കിലും അമൃത് ലാല്‍ സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിനീത് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമൃത് ലാലും കുടുംബവും താമസിച്ചിരുന്ന വീട് വില്‍ക്കണമെന്ന് മകന്‍ നിര്‍ബന്ധിച്ചിരുന്നതായി ആശ ദേവി പറയുന്നു. നേരത്തേ, ഇവരുടെ പക്കലുണ്ടായിരുന്ന 100 സ്ക്വയര്‍ യാര്‍ഡ് സ്ഥലം വിനീതിന്റെ നിര്‍ബന്ധപ്രകാരം വിറ്റിരുന്നു. ഇതു സംബന്ധിച്ച്‌ വീട്ടില്‍ വഴക്കും നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് വീട് വിറ്റ് തന്റെ ഭാഗം നല്‍കണമെന്ന് വിനീത് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. നാല് വര്‍ഷം മുമ്പ് വിനീതിന്റെ ഇളയ സഹോദരന്‍ നെഹ്നയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തില്‍ സംഘര്‍ഷത്തിന് കാരണമായി. അമൃത് ലാലിന്റേയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയില്‍ പറയുന്നത്. വിനീതിന് വധശിക്ഷ നല്‍കണമെന്നും ആശ ദേവി ആവശ്യപ്പെടുന്നു.

മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് ആശ ദേവിക്കും അമൃത് ലാലിനുമുള്ളത്. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്. അതേസമയം, മദ്യത്തിന് അടിമയായ വിനീത് വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നുവന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിലാണ് പിതാവിനേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വിനീതിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...