തിരുവല്ല : അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വിവിധ സംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് നാഷണൽ കോ-ഓർഡിനേഷൻ കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ആർ. രാജൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിവിധ വിമുക്ത ഭട സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനകളുടെ കൂട്ടായ്മയിലൂടെയുള്ള പ്രവർത്തനം കൊണ്ട് മാത്രമേ വിമുക്ത ഭടർക്ക് മുന്നേറാനാകുകയുള്ളൂ. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം പൊതു സമൂഹത്തിന് കൂടി നന്മയ്ക്കുതകുന്ന സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്ന് കഷ്ടതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്മനസും വളർത്തിയെടുക്കാൻ വിമുക്ത ഭട സംഘടനകൾ തയ്യാറാകണം.
വിമുക്ത ഭടന്മാർക്കിടയിലുള്ള ഐക്യം ദൃഢപ്പെടുത്തേണ്ടത് ഏറെ അനിവാര്യമാണ്. വൺ റാങ്ക് വൺ പെൻഷൻ, ഇസിഎച്ച്എസ് മെഡിക്കൽ ഇൻഷുറൻസ്, എംഎസ്പി തുടങ്ങി നിരവധി പദ്ധതികളിലെ അപാകതകൾ പരിഹരിക്കണമെന്നും സേവന വേതനകൾ സംബന്ധിച്ചുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടി ശ്രമിക്കുന്ന വിമുക്തഭട സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇതര സംഘടനകളും മുന്നിട്ടിറങ്ങണം എന്നും പറഞ്ഞു. സംസ്ഥാന ലയ്സൺ സെക്രട്ടറി വി എം പുരുഷോത്തമൻ, വൈസ് പ്രസിഡണ്ട് നടരാജ പണിക്കർ, വനിതാ വിഭാഗം പ്രസിഡണ്ട് ഡി.സുമതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
ജി. ആർ.പിള്ള (പ്രസിഡന്റ്), അഡ്വ.രാജേഷ് നെടുമ്പ്രം (സെക്രട്ടറി), സുജാത കുറുപ്പ് (ട്രഷറർ), പ്രസന്ന സതീഷ് (വൈസ് പ്രസിഡന്റ്), ശാന്തമ്മ. പി.റ്റി (ജോയിന്റ് സെക്രട്ടറി), ഗോപാല കൃഷ്ണ പിള്ള (ഓർഗനൈ സിങ്ങ് സെക്രട്ടറി), വിനോദ്കുമാർ, പ്രദീപ്.വി.സി, സിന്ധു തുളസി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).