രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ട , കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിന് ; വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണ്. മധ്യവേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...