പ്രശസ്ത നർത്തകൻ പദ്മശ്രീ അസ്താദ് ദേബൂ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബെെ : പ്രശസ്ത നർത്തകൻ അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബെെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. കൊൽക്കത്തയിലും ജംഷഡ്പൂരിലുമായിരുന്നു ദേബൂവിന്റെ ബാല്യകാലം. പ്രശസ്ത നർത്തകരായ ഇന്ദ്രകുമാർ മൊഹന്തി, പ്രഹ്ലാദ് ദാസ് എന്നിവരുടെ കീഴിൽ കഥക് അഭ്യസിച്ചു. മുംബെെയിൽ നിന്ന് ബികോം പഠനത്തിനിടെയാണ് അസ്താദ് ദേബൂ കണ്ടംപററി നൃത്തത്തിൽ ആകൃഷ്ടനാകുന്നത്.

ബിരുദം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം മാർത്ത ഗ്രഹാം സെന്റർ ഫോർ കണ്ടംപററി ഡാൻസിൽ നിന്ന് പാശ്ചാത്യനൃത്തത്തിൽ പ്രാവീണ്യം നേടി. അമേരിക്കയിലെ നൃത്ത പഠനത്തിന് ശേഷം കേരളത്തിലെത്തിയ അസ്താദ് ദേബൂ ഗുരു ഇ.കെ പണിക്കരുടെ കീഴിൽ കഥകളി അഭ്യസിച്ചു. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കാലാജീവിതത്തിൽ 70 ലേറെ രാജ്യങ്ങളിൽ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം നൃത്തം ചെയ്തു. 1995 ൽ സംഗീത നാടക അക്കാദമി പുരസ്കാരം നേ‌ടി, 2005ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

സിനിമാ രംഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസെെന്റ് മീനാക്ഷി, ദ ടെയ്ൽ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തി‌‌ട്ടുണ്ട്. അസ്താദ് ദേബുവിന്റെ നിര്യാണത്തിൽ കലാസാംസ്കാരിക രംഗത്തുള്ളവർ അനുശോചിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...