പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് : എ. വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പ്രതിപക്ഷം സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവര്‍ത്തനരീതിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ വിശദീകരണം നല്‍കിയതാണ്. സ്പീക്കര്‍ നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്റെ  ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം വസ്തുത സ്പീക്കര്‍ വ്യക്തമാക്കിയിരിക്കെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേര്‍ന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടും. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണം അവര്‍ അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വര്‍ഗീയവത്കരിച്ച്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. ബി.ജെ.പി മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യു.ഡി.എഫ് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...