പയ്യോളി : നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലെ മുഖ്യപ്രതിയെ പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി.പി സബീറിനെയാണ് തെളിവെടുപ്പിനായി പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ എത്തിച്ചത്. മുഖ്യപ്രതിയെ ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പയ്യോളി ബ്രാഞ്ചില്‍ ആദ്യമായാണ് എത്തിച്ചത്. നേരത്തെ ഇവിടെ പോലീസ് റെയ്ഡ് നടത്തിരുന്നു. രേഖകള്‍ കണ്ടത്താന്‍ വേണ്ടിയാണ് പ്രതിയെ പോലീസ് ഇവിടെ എത്തിച്ചിരിക്കുന്നത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മുഖ്യപ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി
RECENT NEWS
Advertisment