കദളിമംഗലം പടേനിയിൽ വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലം പടേനിയിൽ വെൺപാലകരക്കാരുടെ നിർത്ത് പടേനി ഇന്ന്. രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ നിർത്ത് പടേനിയ്ക്ക് തുടക്കം ആകും. തപ്പ് മേളം കാപ്പൊലിച്ചതിന് ശേഷം താവടി നടക്കും. തുടർന്ന് ചൂട്ട് കത്തിച്ച് കൂകി വിളിച്ച് ക്ഷേത്രത്തിനു മുന്ന് വട്ടം വലം വെക്കുന്നത്തോടുകുടി ചൂട്ട് വെയ്പ്പ് പൂർത്തിയാകുന്നു. ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. പടേനിയിലെ എല്ലാ കോലങ്ങളും കളത്തിൽ തുള്ളി മാറും എന്ന പ്രത്യേകത നിർത്ത് പടേനിയ്ക്ക് ഉണ്ട്. ശേഷം ഗണപതി കോലത്തോടെ കോലം തുള്ളൽ ആരംഭിക്കും. പക്ഷി, യക്ഷി, മറുത, മാടൻ തുടങ്ങിയ പഞ്ചാകോലങ്ങളും 101 പാളയുടെ 4 മഹാ ഭൈരവിക്കോലം 32 പാളയുടെ 5 ഭൈരവിക്കോലം, 16 പാളയുടെ ഭൈരവിക്കോലം, 8 കാലൻ കോലങ്ങൾ കളത്തിൽ എത്തും. വെൺപാല നിർത്ത് പടയണിയുടെ പ്രത്യേക കോലമായ തേരിലേരി ആകാശമാർഗെ സഞ്ചരിക്കുന്നകോലമായ അമ്പരയക്ഷി കളത്തിൽ എത്തും. നേരം പുലരുവോളം കളത്തിൽ കോലങ്ങൾ തുള്ളി മാറും എന്ന പ്രത്യേകതയും നിർത്ത് പടേനിയ്ക്കുണ്ട്.  ചൊവ്വാഴ്ച രാവിലെ പകൽ പടേനി നടക്കും. പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളി മാറും. തുടർന്ന് പകൽ 10 മണിക്ക് ചരിത്ര പ്രസിദ്ധമായ കാല യക്ഷി കോലം കളത്തിൽ എത്തും. പകൽ സമയം തിരുനട തുറന്നിട്ട് തുള്ളി ഉറഞ്ഞ് കനൽ വാരിയെറിയുന്ന ഉഗ്രരൂപിണിയായ കാല യക്ഷി കോലം കദളിമംഗലം പടേനിയുടെ മാത്രം പ്രത്യേകത ആണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

0
ഓമല്ലൂര്‍: അന്തര്‍ദേശീയ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്,...

സുഗതൻ പങ്കെടുക്കാതിരുന്നത് ഒരു കൗൺസിൽ യോഗത്തിൽ മാത്രം ; കൗൺസിലർ സ്ഥാനം നഷ്ടമാകില്ല

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ...

പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചന : ഗതാഗതമന്ത്രി സി.പി. ജോൺ

0
തിരുവനന്തപുരം : സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി...

മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ...