പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ റോഡിന് അരികിലേക്ക് വാഹനങ്ങൾ കയറ്റുന്നവർ ഒന്ന് ജാഗ്രത പാലിക്കുക. ഓവ് ചാലുകൾക്ക് മുകളിലുള്ള സ്ലാബുകൾ ഇവിടെ തകർന്ന നിലയിലാണ്. ശ്രദ്ധിക്കാതെ കാർ പാർക്ക് ചെയ്യാനെത്തി വാഹനങ്ങൾ കുഴിയിൽ വീഴുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറുകയാണ്. മേലെ പട്ടാമ്പിയിലെ പാതയോരങ്ങളിൽ ഇത്തരം കാഴ്ചകൾ പതിവാണ്. ചിലയിടത്ത് തകർന്ന സ്ലാബുകളും ചിലയിടത്ത് സ്ലാബ് പോലും ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പാർക്ക് ചെയ്ത് പുറത്തിറങ്ങാനും ശ്രമിക്കുന്നവരുടെ കണ്ണൊന്ന് പാളിയാൽ ചാലിലേക്ക് ടയറുകൾ പതിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഴുക്കു ചാലുകളുടെ സ്ഥിതിയും വളരെ ദയനീയമാണ്. മഴക്കാലം കൂടി ആയതോടെ വാഹനങ്ങളുടെ ടയറുകൾ ചാലിൽ കുടുങ്ങുമ്പോൾ പലപ്പോഴും നാട്ടുകാരാണ് രക്ഷയ്ക്ക് എത്തുന്നത്. അധികാരികൾ തിരിഞ്ഞ് നോക്കാതെ വന്നതോടെ ഓടയിലെ തുറന്ന ഇടങ്ങളിൽ കമ്പുകളിൽ പ്ലാസ്റ്റിക് കവറുകൾ നാട്ടി മുന്നറിയിപ്പ് നൽകുകയാണ് നാട്ടുകാർ. ഗതാഗതക്കുരുക്ക് രൂക്ഷമായ പട്ടാമ്പി ടൗണിൽ റോഡ് അരികിലേക്ക് വാഹനങ്ങൾ വന്നാൽ ഇതുതന്നെയാണ് അവസ്ഥ. ഇതിനൊരു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1