സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ടാർ ചെയ്ത റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ടാർ ചെയ്ത റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തുതുടങ്ങി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് ഇന്നലെ കോൺക്രീറ്റ് ചെയ്തത്. ഇതോടെ ബസിൽ കയറാനും ഇറങ്ങാനുമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവായി. റോഡ് ഉയരത്തിൽ ടാർ ചെയ്തതിനെ തുടർന്ന് വശങ്ങളിൽ വൻ താഴ്ചയായത് അപകട ഭീഷണിയായിരുന്നു. നഗരത്തിലെ റോഡുകളിൽ ടാറിംഗ് പൂർത്തിയായ ശേഷം വശങ്ങൾ കോൺക്രീറ്റ് ചെയ്യാനും ഇന്റർ ലോക്ക് ഇടാനുമായിരുന്നു പൊതുമരാമത്ത് തീരുമാനിച്ചത്. എന്നാൽ അപകട മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വശങ്ങൾ അടിയന്തിരമായി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ചിലയിടങ്ങളിൽ റോഡിന് ഫുട്പാത്തിൽ നിന്ന് ഒന്നര അടി വരെ ഉയരമുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലുമാണ് യാത്രക്കാരും ഓട്ടോറിക്ഷക്കാരും റോഡിലേക്ക് കയറാനും ഇറങ്ങാനും പ്രയാസം അനുഭവിക്കുന്നത്. നിലവിലെ ടാറിംഗിൽ നിന്ന് നാല് സെന്റിമീറ്റർ കനത്തിലാണ് വീണ്ടും ടാർ ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...