ജീവിതത്തിരക്കില്‍ നഷ്ടമായ അക്കാലം 90ആം വയസ്സില്‍ ഓടി തിരിച്ചുപിടിച്ച് തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായം ഓട്ടത്തിനൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തൊണ്ണൂറുകാരനായ കെ എം തോമസ്. അമേരിക്കയിലെ മാസ്റ്റേഴ്സ് ഓട്ട മത്സരങ്ങളിലെ നിത്യ സാന്നിധ്യമാണ് തോമസ്. 1953ലാണ് ആദ്യമായി കോഴഞ്ചേരി കോളേജില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ എല്ലാവരെയും തോല്‍പ്പിച്ചത്. അന്നത്തെ പ്രിന്‍സിപ്പാള്‍ തന്നെ പൊക്കിയെടുത്ത് അഭിനന്ദിച്ചെന്ന് തോമസ് പറഞ്ഞു. കോളേജ് കാലഘട്ടത്തിൽ കായിക മത്സരങ്ങളിൽ മിന്നും താരമായിരുന്നു. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെത്തി. ജീവിത തിരക്കിനിടയിൽ കായിക മത്സരങ്ങളിൽ നിന്ന് അകന്നു. 60 പിന്നിട്ടതോടെ അമേരിക്കയിലെ മക്കളുടെ അടുത്തേക്ക്.

നഷ്ടപ്പെട്ട കാലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് തോമസ്. ഷിക്കാഗോയിലെ മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുത്ത് തുടക്കം. അമേരിക്കയിലെ പലയിടങ്ങളിലെ പല മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി മെഡലുകൾ നേടി. പ്രായം ഇപ്പോൾ തൊണ്ണൂറിലെത്തി. ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇപ്പോഴും മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുറവില്ല. കേരളത്തിലെ യുവാക്കൾക്ക് ഉപദേശവും നൽകിയാണ് ഓട്ടക്കാരൻ അപ്പൂപ്പൻ ബൈ പറഞ്ഞത്. എല്ലാവരും കുറേ ഓടണം, വൈകുന്നേരമൊക്കെ പറ്റും പോലെ ഓടണം. പട്ടി കടിക്കാതെ നോക്കണം എന്നാണ് ആ ഉപദേശം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...