കടവിൽ ചുണ്ടൻ നാളെ നീരണിയും

For full experience, Download our mobile application:
Get it on Google Play

മാന്നാർ : പരുമലക്കടവിൽ തറവാട്ടിൽനിന്നുള്ള കടവിൽ ചുണ്ടൻവള്ളത്തിന്റെ നീരണിയൽച്ചടങ്ങ് ഞായറാഴ്ച നടക്കും. പ്രവാസി മലയാളിയായ കടവിൽ ഡോ.കെ.സി. ചാക്കോയും മകൻ ഡോ. അമിത് ജോർജ് ജേക്കബ്ബുമാണ് വള്ളത്തിന്റെ ഉടമകൾ. അൻപത്തിരണ്ടേകാൽ കോൽ നീളവും അൻപത്തിരണ്ട് അംഗുലം വീതിയുമുള്ള ചുണ്ടനിൽ തൊണ്ണൂറ്റിമൂന്നു തുഴക്കാരും അഞ്ച് അമരക്കാരും ഒൻപതു താളക്കാരും രണ്ട് ഇടിക്കാരും ഉൾപ്പെടെ 109 പേരെ വഹിക്കാനാകും. ചുണ്ടൻവള്ളങ്ങളുടെ ശില്പി ഉമാ മഹേശ്വരന്റെ നേതൃത്വത്തിൽ ഒൻപതുമാസംകൊണ്ടാണ് ചുണ്ടന്റെ പണി പൂർത്തിയാക്കിയത്. ഇനി വരാനിരിക്കുന്ന വള്ളംകളിമത്സരങ്ങളിൽ കടവിൽ ചുണ്ടനും പങ്കെടുക്കും.ഞായറാഴ്ച 11-ന് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാത്യൂസ് മാർ എപ്പിഫാനിയോസ്‌ മെത്രാപ്പൊലീത്ത ചുണ്ടൻ വള്ളത്തിന്റെ കൂദാശകർമം നിർവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മുൻമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എം.പി., സിനിമ-സീരിയൽ താരം കൈലാഷ് എന്നിവർ നീരണിയൽച്ചടങ്ങ് നിർവഹിക്കുമെന്ന് കോഡിനേറ്റർമാരായ റോബിൻ വർഗീസ്, പ്രകാശ് പ്രഭ എന്നിവർ  അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...