വൈദ്യുതി തൂണുകൾ റോഡിന്റെ മധ്യഭാഗത്ത് നിലനിർത്തിക്കൊണ്ട് ഹരിപ്പാട് ദേശീയപാത നിർമാണം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : വൈദ്യുതി തൂണുകൾ റോഡിന്റെ മധ്യഭാഗത്ത് നിലനിർത്തിക്കൊണ്ട് ഹരിപ്പാട് ദേശീയപാത നിർമാണം. തൂണുകൾ നിൽക്കുന്നതിന്റെ ഇരുവശത്തും ടാർ ചെയ്യുകയാണ്. ദേശീയപാതാ അതോറിറ്റി മാസങ്ങൾക്കു മുൻപ്‌ പണമടച്ചിട്ടും തൂണുകൾ മാറ്റാൻ വൈദ്യുതിബോർഡ് തയ്യാറാകാത്തതാണ് വിനയാകുന്നത്. ആർ.കെ. ജംഗ്ഷന്‍ മുതല്‍  റെയിൽവേറോഡുവരെയുള്ള ഭാഗത്താണ് ഇതേരീതിയിൽ ടാർ ചെയ്യുന്നത്. സർവീസ് റോഡിന്റെയും ആറുവരിപ്പാതയുടെയും ടാറിങ് ആർ.കെ. ജംഗ്ഷനില്‍ നിന്ന് വടക്കോട്ട് തുടങ്ങിയിട്ടുണ്ട്.

ഇവിടെയാണ് റോഡിന്റെ മധ്യഭാഗത്ത് വൈദ്യുതി തൂണുകളുള്ളത്. ആർ.കെ. ജംഗ്ഷനില്‍ നിന്ന് തെക്കോട്ട് ദേശീയപാതയുടെ ഇരുവശങ്ങളിലെയും വൈദ്യുതി തൂണുകൾ നേരത്തേ മാറ്റി സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളിൽ റോഡു നിർമാണത്തിനു തടസ്സമില്ല. വൈദ്യുതി തൂണുകൾ മാറ്റുന്നതിനായി കെ.എസ്.ഇ.ബി.യുടെ കണക്കെടുപ്പ് പ്രകാരമുള്ള പണം ദേശീയപാതാ അതോറിറ്റി നേരത്തേ അടച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ജോലികൾക്കു ബന്ധപ്പെട്ടവർ കാലതാമസം വരുത്തുകയാണെന്ന് ആക്ഷേപമുണ്ട്. ദേശീയപാത നിർമാണം തടസ്സപ്പെടാതിരിക്കാനാണ് ഇതേ രീതിയിൽ ടാർ ചെയ്യുന്നത്. വൈദ്യുതി തൂണുകൾ മാറ്റിയശേഷം അത്രയും സ്ഥലത്ത് വീണ്ടും ടാർ ചെയ്യും. ഹരിപ്പാടിനൊപ്പം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും ഇതേ സ്ഥിതിയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...