തിരുവല്ല: വീടിൻ്റെ ജനൽ കമ്പി തകർത്ത് ഉള്ളിൽ കയറി അഞ്ചു പവനും 35000 രൂപയും കവർന്നു. തിരുവല്ല പാലിയേക്കര ഉഷസിൽ ഡോ പി ടി അനിൽകുമാറിൻ്റെ വീട്ടിൽ നിന്നും ബുധനാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്. ഡോക്ടറും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ കിടപ്പുമുറിയിൽ കബോർഡിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, വള ,മോതിരം എന്നിവയും ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നത്. വീടിൻ്റെ പുറകുവശത്തെ ജനലൽ കമ്പി വളച്ച ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. അയൽ വീട്ടിലെ സിസിടിവിയിൽ ഇത് പതിഞ്ഞിട്ടുണ്ട്. അകത്ത് കയറിയ മോഷ്ടാവ് അടുക്കള വാതിൽ തുറന്നിട്ട ശേഷമാണ് മോഷണം നടത്തിയത്. ശബ്ദം കേട്ട് വീട്ട് ഉടമ ഞെട്ടി എഴുന്നേറ്റപ്പോൾ ആരോ ഒരാൾ ഓടി പോകുന്നതായി കണ്ടു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























