തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ഡല ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി. വൃശ്ചികം 1 മുതൽ ധനു 11 വരെ 41 ദിവസം നീണ്ടു നിൽക്കുന്നതാണ് കളമെഴുത്തും പാട്ടും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചപ്പാട്ട് നടത്തിയാണു കളം കുറിക്കുന്നത്. കുരുത്തോല, പൂക്കുല, പഴം, വെറ്റില, അടയ്ക്ക, തേങ്ങ പൂൾ, ആലില, മാവില എന്നിവകൊണ്ട് കളം അലങ്കരിക്കും. വാളും ചിലമ്പുംവച്ച് പീഠവും അലങ്കരിക്കും. കളമെഴുതിയതിനു ശേഷം നിലവിളക്ക്, നെയ്യ്, അരി, നാളീകേരം എന്നിവ ഒരുക്കും. ദീപാരാധനയ്ക്കു ശേഷം സന്ധ്യകൊട്ടു നടത്തി അത്താഴപൂജ നടക്കും.

തുടർന്ന് തിരുനടയിലേക്ക് എതിരേൽപ് നടക്കും. പിന്നീട് മേൽശാന്തി അജിത്കുമാർ പോറ്റി ദേവീ ചൈതന്യം കളത്തിലേക്ക് ആവാഹിച്ചു പൂജ നടത്തും. ദേവിയുടെ കേശാദിപാദം ഈണത്തിൽ സ്തുതിച്ച് ശേഷം പൂക്കുല ഉപയോഗിച്ച് കളം മായ്ക്കും. കളമെഴുതാനുപയോഗിച്ച ധൂളി ഭക്തർക്കു പ്രസാദമായി നൽകും. തൃക്കാരിയൂർ മനോജാണ് ഇപ്പോൾ‌ കളം വരയ്ക്കുന്നത്. മുൻകാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി പെരുമ്പുഴ കുന്നയ്ക്കാട്ട് പരേതനായ കേശവക്കുറുപ്പ് ദീർഘകാലം തോട്ടമൺകാവിലും കളമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് ആചാരം സംരക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...