കോന്നി നിയോജക മണ്ഡലത്തിലെ സർവേ അപാകതകൾ പരിഹരിക്കുന്നതിന് യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ സർവേ അപാകതകൾ പരിഹരിക്കുന്നതിന് യോഗം ചേർന്നു. തണ്ണിത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അദാലത്ത് നടന്നു. അദാലത്തിൽ ഉയർന്നു വന്ന പരാതികൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി സർവ്വേ ഡയറക്ടർ സാംബശിവ റാവു ഐഎഎസും എംഎൽഎയും ജനപ്രതിനിധികളും ഉയർന്ന സർവ്വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തണ്ണിത്തോട് പഞ്ചായത്തിലെ കൈവശം ഭൂമികൾ അളന്നു തിട്ടപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ നൽകി.

ചിറ്റാർ, സീതത്തോട് അരുവാപുലം കലഞ്ഞൂർ പഞ്ചായത്തുകളിലെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ സർവ്വേ നടപടികൾക്കായി ക്യാമ്പ് ഓഫീസ് തുറക്കുവാനും തീരുമാനമായി. യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, സർവ്വേ ഡയറക്ടർ സാംബശിവരാവുക ഐഎഎസ്, സബ് കളക്ടർ സുമിത്ത് കുമാർ ടാക്കൂർ ഐഎഎസ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി ജോർജ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ് തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, സുലേഖ ടീച്ചർ, സത്യൻ, പത്മകുമാരി, സ്വഫ്രു ഉയർന്ന സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറാവ് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ പാടില്ല ; പോലീസുകാർക്ക് കർശന നിർദേശം

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ്...

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...