പാറാവ് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ പാടില്ല ; പോലീസുകാർക്ക് കർശന നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂര്‍ണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് സമയം കളയാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനുകളില്‍ അനാവശ്യമായി സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

സ്റ്റേഷനുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. പാറാവ് ഡ്യൂട്ടി അടക്കമുള്ള സ്റ്റേഷനുകളുടെ സുരക്ഷാകാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ നേരിട്ട് വിലയിരുത്തണമെന്നും ഇതിനായി സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...