Monday, April 29, 2024 5:28 pm

അടല്‍ തുരങ്കപാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മണാലിയെയും ലേയെയും ബന്ധിപ്പിച്ചുള്ള അടല്‍ തുരങ്കപാത ഹിമാചല്‍ പ്രദേശിലെ റോത്തങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തന്ത്രപ്രാധാന്യമുള്ളതും എല്ലാ സമയത്തും ഉപയോഗിക്കാവുന്നതുമാണ് ഈ തുരങ്കപാത. മണാലിയില്‍ നിന്നു ലേയിലേക്കുള്ള ദൈര്‍ഘ്യം 46 കിലോമീറ്റര്‍ കുറയ്ക്കും.
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ദേശീയപാതാ തുരങ്കമാണിത്. ഈ തുരങ്കത്തിന്റെ നീളം 9.02 കിലോമീറ്ററാണ്. യാത്രാസമയം നാലഞ്ചു മണിക്കൂര്‍ കുറയ്ക്കുമെന്നതും ഈ തുരങ്കപാതയുടെ പ്രത്യേകതയാണ്. മേഖലയില്‍ സൈനികനീക്കത്തിനും വേഗത വര്‍ധിപ്പിക്കാന്‍ തുരങ്കം സഹായിക്കും. നേരത്തെ മഞ്ഞുകാലത്ത് ആറുമാസം വരെ താഴ്വരയില്‍ ഗതാഗതം വഴിമുട്ടിയിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉദ്ഘാടനത്തിനു ശേഷം ലാഹൗള്‍ സ്പിതിയിലെ സിസ്സുവിലും സോലാങ് താഴ്‌വരയിലും പ്രധാനമന്ത്രി ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കും. ഹിമാലയത്തിന്റെ പിര്‍ പഞ്ചാല്‍ മേഖലയിലൂടെയാണു പാത. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം മീറ്റര്‍ ഉന്നതിയിലാണിത്. മണാലിയില്‍നിന്ന് ആരംഭിക്കുന്ന പാത ലാഹൗള്‍- സ്പിതി താഴവരയിലാണ് എത്തുന്നത്. കുതിര ലാഡത്തിന്റെ ആകൃതിയില്‍ രണ്ടു വരി ടണലാണ് നിര്‍മിച്ചിരിക്കുന്നത്. എട്ടു മീറ്ററാണ് പാതകളുടെ വീതി. പ്രതിദിനം മൂവായിരം കാറുകള്‍ക്കും 1500 ട്രക്കുകള്‍ക്കും പരമാവധി 80 കിലോമീറ്റര്‍ വേഗ്തയില്‍ കടന്നുപോകാന്‍ കഴിയും. റോത്തങ് ചുരത്തിലൂടെ തുരങ്കം നിര്‍മിക്കാനുള്ള തീരുമാനം 2000ജൂണ്‍ മൂന്നിന് വാജ്പേയ് സര്‍ക്കാരാണ് എടുത്തത്. 2002ല്‍ തുരങ്കത്തിനു ശിലാസ്ഥാപനം നടത്തി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...