കൊച്ചി : പാലാരിവട്ടം പാലത്തിലെ ടാര്‍ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായി. ഡിവൈഡറിലെ കോണ്‍ക്രീറ്റ് മുറിച്ചുനീക്കലും ആരംഭിച്ചു. ഇത് രണ്ടുദിവസംകൊണ്ട് തീരും.സ്ലാബ് കട്ട് ചെയ്യുന്നതിന്റെ പരീക്ഷണം വ്യാഴാഴ്ച നടന്നു. ഡിവൈഡറും കൈവരിയും പൊളിച്ചശേഷമേ സ്ലാബ് കട്ട് ചെയ്യുന്ന ജോലികള്‍ ആരംഭിക്കൂ.
കൈവരികളിലെ കോണ്‍ക്രീറ്റ് വെള്ളിയാഴ്ച മുറിച്ചുമാറ്റിത്തുടങ്ങും. കൈവരികളിലെ കോണ്‍ക്രീറ്റ് മുറിക്കുമ്പോള്‍ യാത്രക്കാരുടെ ദേഹത്തുവീഴുന്നത് ഒഴിവാക്കാനായി ബാരിക്കേഡ് സ്ഥാപിച്ച് നെറ്റ് വിരിക്കും.