രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കവിഞ്ഞു ; മരണനിരക്കിൽ ഇന്ത്യ മൂന്നാമത്

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 64.7 ലക്ഷവും കടന്നു. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏഴു മാസത്തിനുള്ളിലാണ് ഈ നിലയില്‍ എത്തിയത്. 54.2 ലക്ഷം പേര്‍ രോഗമുക്തരായി. ഇന്നലെ 81,431 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ ഒരു ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാമത് അമേരിക്കയാണ്. ഇവിടെ 2,12,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,44,000 പേര്‍ മരിച്ചു. വെള്ളിയാഴ്ചവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 1,00,896 പേര്‍ മരണമടഞ്ഞു. മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് 1.56% മാത്രമാണ്. അമേരിക്കയില്‍ 2.84 ശതമാനവും ബ്രസീലില്‍ 2.99 ശതമാനവുമാണ്. ആഗോളതതലത്തില്‍ 2.98% ആണ്. മെക്‌സിക്കോ, യു.കെ ഇറ്റലി, പെറു, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറാന്‍ എന്നിവിടങ്ങളാണ് മരണനിരക്ക് ഉയര്‍ന്ന മറ്റ് രാജ്യങ്ങള്‍.

സെപ്തംബര്‍ ആദ്യവാരം മുതല്‍ പ്രതിദിന മരണസംഖ്യയില്‍ ഒന്നാമതാണ് ഇന്ത്യ. പ്രതിദിനം ശരാശരി 1,065 പേര്‍ മരിക്കുനേ്പാള്‍ യു.എസില്‍ 755 പേരും ബ്രീസലില്‍ 713 പേരുമാണ് മരണമടഞ്ഞിരുന്നത്. മാര്‍ച്ച് 12നാണ് ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 204 ദിവസത്തിനുള്ളില്‍ അത് ഒരു ലക്ഷം പിന്നിട്ടു. 127 ദിവസം കൊണ്ടാണ് ആദ്യ 25,000 എണ്ണമുണ്ടായത്. പിന്നീടുള്ള 30 ദിവസത്തിനുള്ളില്‍ മരണസംഖ്യ 50,000ആയി. 25 ദിവസംകൊണ്ടാണ് മരണസംഖ്യ 75,000ല്‍ എത്തിയത്. അവശേഷിക്കുന്ന 23 ദിവസങ്ങള്‍ കൊണ്ട് ഒരു ലക്ഷവും പിന്നിട്ടു. ഇന്ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ അഞ്ചിലൊന്ന് (19%) ഇന്ത്യയിലാണ്. രാജ്യത്തിന് മരിച്ചവരില്‍ 88 ശതമാനവും 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 0-17 വയസ്സുവരെ ഉള്ളവരില്‍ ഒരു ശതമാനവും 18-25 വയസ്സുവരെ ഉള്ളവരില്‍ 10 ശതമാനവും 45-60 വയസ്സുവരെയുള്ളവരില്‍ 35 ശതമാനവും 60 വയസ്സിനു മുകളില്‍ 53ശതമാനവുമാണ് മരണം. മരണമടഞ്ഞവരില്‍ 70 ശതമാനവും പുരുഷന്മാരാണ്. 30 ശതമാനം സ്ത്രീകളും.

മരണത്തില്‍ 56 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 37,480 പേരും തമിഴ്‌നാട്ടില്‍ 9,653 പേരും കര്‍ണാടകയില്‍ 9,138 പേരും ഉത്തര്‍പ്രദേശില്‍ 5,917 പേരും ആന്ധ്രാപ്രദേശില്‍ 5,900 പേരും ഡല്‍ഹിയില്‍ 5,438 പേരും പശ്ചിമ ബംഗാള്‍-5,070, പഞ്ചാബ് -3501, ഗുജറാത്ത്-3,478, മധ്യപ്രദേശ് -2,372 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...