കേരളത്തിലാദ്യത്തെ കുട്ടവഞ്ചി തുഴച്ചില്‍ മത്സരത്തിന്‌ നാളെ അടവി സാക്ഷ്യം വഹിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലാദ്യമായി കുട്ടവഞ്ചികളുടെ മത്സരത്തിന്‌ നാളെ അടവി സാക്ഷ്യം വഹിക്കും. വൈകിട്ട്‌ മൂന്നിനാണ്‌ മത്സരം നടക്കുക. ടൂറിസം വികസനം മുന്‍നിര്‍ത്തി കാട്‌ ടൂറിസം സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ അഡ്വ.കെ.യു.ജനീഷ്‌ കുമാര്‍ എം.എല്‍.എ നേതൃത്വം നല്‌കി നടത്തുന്ന കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ പ്രമോഷന്‍ പരിപാടികള്‍ നടന്നു വരികയാണ്‌. അതിന്‍റെ ഭാഗമായാണ്‌ കുട്ടവഞ്ചി തുഴച്ചില്‍ മത്സരം നടക്കുന്നത്‌.  സംസ്ഥാനത്തെ വിവിധ ജലാശയങ്ങളില്‍ വള്ളംകളി നടക്കാറുണ്ടെങ്കിലും കുട്ടവഞ്ചി തുഴച്ചില്‍ മത്സരം സംസ്‌ഥാനത്ത്‌ ആദ്യമായാണ്‌ നടക്കുന്നത്‌.

മത്സരത്തിന്‍റെ ഭാഗമായി അലങ്കരിച്ച കുട്ട വഞ്ചികളുടെ പ്രദര്‍ശന ജലയാത്രയായിരിക്കും ആദ്യം നടക്കുക. തുടര്‍ന്ന്‌ ടീമുകളായി തിരിക്കുന്ന കുട്ടവഞ്ചികളുടെ മത്സരം ആരംഭിക്കും. ഒന്നും രണ്ടും മൂന്നും ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തും. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും. അഡ്വ. കെ.യു. ജനീഷ്‌ കുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്‌റ്റ്‌ കാന്‍സര്‍വേറ്റര്‍ പി.പുഗഴേന്തി മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...