തൊഴിലാളി യൂണിയനുകള്‍ കെട്ടിട നിര്‍മ്മാണം തടഞ്ഞ സംഭവം പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി അത്തിക്കയത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണികള്‍ തൊഴിലാളി യുണിയനുകള്‍ കൊടി കുത്തി തടഞ്ഞ സംഭവം പരിഹരിച്ചു. രണ്ടാം നിലയുടെ മേൽത്തട്ട് റെഡിമിക്സ്‌ കോൺക്രീറ്റ് ഉപയോഗിക്കരുതെന്നും പകരം തദ്ദേശീയരായ യൂണിയൻ തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ സൈറ്റ് മിക്സ്‌ ചെയ്യണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തൊഴിലാളി യൂണിയനില്‍പ്പെട്ട വിദഗ്ദരായ ഏഴു പേരെ പണിക്ക് കൂട്ടാമെന്ന് ധാരണയായി.

അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടെഴ്സ്  ആന്റ്  ഡെവലപ്പേഴ്സ്  സംസ്ഥാന, ജില്ലാ നേതൃത്വം  കൊടി നാട്ടിയ തൊഴിലാളി സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടത്. പ്രാദേശിക തൊഴിലാളികളെ ഉൾക്കൊള്ളുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണെന്നും തദ്ദേശിയരായ വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിച്ച് ഒരു പുതിയ തൊഴിൽ സംസ്കാരം സൃഷ്ടിക്കാൻ തങ്ങൾ ഒരുക്കമാണെന്നും എ.പി.സി.എ.ഡി ഭാരവാഹികള്‍ വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ്  അജി ദാമോദരൻ, സംസ്ഥാന സെക്രട്ടറി മഞ്ജു മാത്തൂർ, സംസ്ഥാന കോ ഓർഡിനേറ്റർ അനീഷ് കുമാർ യശോധരൻ, ജില്ലാ പ്രസിഡന്റ്   മനോജ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...