റാന്നി: പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തിക്കയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ നിരാഹാര സമരത്തിന് ഐക്യധാര്‍ഷ്ട്യം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്.
പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. ഷിബു തോണിക്കടവിൽ, ജെറിൻ പ്ലാച്ചേരിൽ, ജോർജ് ജോസഫ്, സണ്ണി മാത്യു, ജെയിംസ് രാമാനാട്ട്, അമൽ, ഷിലു, പ്രവീൺ തോമസ്, ജെസ്റ്റിൻ, സുനിൽ, ജെസ്വിൻ എന്നിവർ പ്രസംഗിച്ചു.