കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് കോടതി സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിന്‍ഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്.

ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ വൈസ് ചാന്‍സിലര്‍ രഹസ്യ സ്വാഭാവം ഉണ്ട് തരാന്‍ കഴിയില്ല എന്ന മറുപടി നല്‍കി എന്നും സിന്‍ഡിക്കേറ്റ് അംഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. ഈ നിയമനങ്ങള്‍ക്കെതിരെ ചാന്‍സലറായ ഗവര്‍ണറെ സമീപിച്ചിട്ടുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് നാലിനകം ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. സര്‍വകാലശാല അഭിഭാഷകയ്ക്ക് കോടതി ഇത് സംബന്ധിച്ച വിശദീകരണം നല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍വകലാശാലയുടെ വിശദീകരണം കോടതി കേള്‍ക്കും. അതിന് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...