പോലിസ് വെടിയേറ്റു മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീണ്ട 51 വര്‍ഷങ്ങള്‍ക്കുശേഷം തിരുനെല്ലി കാട്ടില്‍ പോലിസ് വെടിയേറ്റു മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച്‌ തീരുമാനിച്ചത്. അന്‍പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സെക്രട്ടറി തല സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.

1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന് പിന്നീട് കോണ്‍സ്റ്റബിള്‍ രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ.ജി ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു. 1998-ലാണ് അന്ന് ഡി.വൈ.എസ്.പി ആയിരുന്ന ലക്ഷ്മണയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ വര്‍ഗീസിനെ വെടിവെച്ചു കൊന്നതെന്ന് കോണ്‍സ്റ്റബിള്‍ പി.രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത്. വര്‍ഗീസിനെ പോലിസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...