ആതിരയ്ക്ക് പിന്നാലെ കടത്തുരുത്തിയെ ഞെട്ടിച്ച് അരുണിന്റെ മരണവാര്‍ത്ത

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സൈബര്‍ ആക്രമണത്തിന് പിന്നാലെ ആതിര ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ കടത്തുരുത്തിയെ ഞെട്ടിച്ച് അരുണിന്റെ മരണവാര്‍ത്ത. ഇന്നു രാവിലെയാണ് അരുണ്‍ വിദ്യാധരന്റെ മരണവാര്‍ത്ത എത്തിയത്. ആതിരയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയതാണ് ആതിരയുടെ മരണത്തിനും ഒടുവില്‍ അരുണിന്റെ മരണത്തിനും വഴിവെച്ചത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ് രണ്ടിനാണ് അരുണ്‍ കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയത്. മാസ്‌ക് വെച്ചാണ് അരുണ്‍ എത്തിയിരുന്നത്. പൈനാപ്പിള്‍ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. മുഴുവന്‍ സമയവും തനിച്ചായിരുന്നു. മുറിയില്‍ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണില്‍ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നുവെന്നും ജീവനക്കാരന്‍ വിശദീകരിച്ചു. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പോലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...