ആതിര ഗോൾഡിന് ലൈസന്‍സ് ഇല്ല ; റിസർവ് ബാങ്കിനെ സമീപിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവിധ സ്കീമുകളുടെ മറവിൽ കോടികൾ തട്ടിയ കേസിൽ ആതിര ഗോൾഡ് ആൻഡ് സിൽക്സിന് സ്വർണ്ണ, പണ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള ലൈസൻസ് ഇല്ലെന്ന വിവരത്തെത്തുടർന്നു റിസർവ്
ബാങ്കിനെ സമീപിച്ച് പോലീസ്. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് ആർ.ബി.ഐ.യു ടെയും സർക്കാരിന്റെയും ലൈസൻസ് നിർബന്ധമാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് ആർ.ബി.ഐ.ക്ക് അപേക്ഷ നൽകിയത്. അതിനിടെ എം. ഡി. ആർ.ജെ.ആന്റണി, സഹോദരങ്ങളായ ജോസ്, ജോബി, ജോൺസൺ എന്നിവർ അറസ്‌റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമാണ്. നിക്ഷേപകരിൽനിന്നു സ്വരൂപിച്ച പണവും സ്വർണവും എവിടേയ്ക്ക മാറ്റിയെന്നു കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സ്ഥാപനങ്ങൾ പൂട്ടിയതോടെയാണ്‌ സ്ഥാപനം പൊളിഞ്ഞന്നു നിക്ഷേപകർ അറിഞ്ഞത്. ആശങ്കയുമായെത്തിയ നിക്ഷേപകരെയും കബളിപ്പിച്ച് പണം കൈക്കലാക്കിയതായും ആരോപണമുണ്ട്. മുനമ്പം, പള്ളിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ നിക്ഷേപകരെല്ലാം വൈപ്പിൻ, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി പ്രദേശത്തു നിന്നുള്ളവരാണ്. സ്വകാര്യ ബാങ്കിൽനിന്നു വൻ തുക കമ്പനി വായ്‌പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഈ മാസം എറണാകുളത്തെ ഇവരുടെ സ്‌ഥാപനം കണ്ടുകെട്ടിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്‌. അതേസമയം അറസ്‌റ്റിലായ ആതിര ഗോൾഡ് ഉടമകളെ റി മാൻഡ് ചെയ്തു. സെൻട്രൽ പോലീസിന്റെ പിടിയിലായ വൈപ്പിൻ പള്ളിപ്പുറം മാണി ബസാർ രണ്ടുതൈക്കൽ ആർ.ജെ. ആന്റണി, ജോസഫ്, ജോൺസൺ, ജോബി എന്നിവരെയാണ്‌ റിമാൻഡ് ചെയ്ത‌ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...