Tuesday, May 6, 2025 7:05 pm

ആതിരപ്പള്ളിയില്‍ ഒഴുകിയെത്തി സഞ്ചാരികൾ ; തിരിച്ചയച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ശനിയാഴ്‌ച മുതൽ തുറക്കുമെന്ന വാർത്ത പരന്നതോടെ അതിരപ്പിള്ളി മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. വിനോദസഞ്ചാരകേന്ദ്രം തുറന്നോയെന്ന് ചോദിച്ച് ഒട്ടേറെപ്പേർ വിളിച്ചിരുന്നതായി വനപാലകർ പറഞ്ഞു.

മുന്നൂറിലേറെ വാഹനങ്ങളിൽ ആയിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് ശനിയാഴ്‌ച അതിരപ്പിള്ളിയിലെത്തിയത്. എല്ലാ വാഹനങ്ങളും അതിരപ്പിള്ളി പ്രവേശനകവാടത്തിന് സമീപമുള്ള ചെക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള പോലീസിന്റെ ചെക്‌പോസ്റ്റ് പ്രവർത്തനം നിർത്തി. ഏഴാറ്റുമുഖത്തും അതിരപ്പിള്ളിയിലും തുമ്പൂർമുഴിയിലും പ്രവേശനം അനുവദിക്കാതിരുന്നതോടെ സഞ്ചാരികൾ ഭൂരിഭാഗവും ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള വെറ്റിലപ്പാറ പാലത്തിലാണ് തമ്പടിച്ചത്. പുഴയും മലകളും കണ്ട് ചിത്രങ്ങളെടുത്താണ് സഞ്ചാരികൾ മടങ്ങിയത്. പത്തിനാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുമ്പൂർമുഴി, അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ സംരംഭം ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ രണ്ടു വര്‍ഷം, ഒരു...

ഭീകരാക്രമണ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി...

പേവിഷബാധയെ തുടർന്നുള്ള 7 വയസുകാരിയുടെ മരണം ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

0
തിരുവനന്തപുരം: പേവിഷബാധയെ തുടർന്നുള്ള മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ...

യുഎസില്‍ റിലീസ് ചെയ്യുന്ന വിദേശ സിനിമകൾക്ക്‌ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്‌

0
യുഎസ്: വിദേശ സിനിമകളെയും വെറുതെ വിടാതെ ട്രംപിന്റെ തീരുവ നയം. വിദേശ...